Friday, August 2, 2013

വാക്ക്

വരാനില്ലാത്ത
വാക്കുകള്‍ കൊണ്ടാണ്‌
അതിരുതീര്‍ത്തത്.

വരി തെറ്റി
ഉടഞ്ഞു വീഴില്ലെന്നിരിക്കെ
ആശ്വസിക്കുക ,
അതിരു ഭദ്രം.

മൌനം-ഗര്‍ഭസ്ഥം
കൈകാലടിച്ചെന്നക്ഷരങ്ങള്‍

അരുതരുതെന്ന
കാര്‍ക്കശ്യദൃഷ്ടിയില്‍
ചൂഴ്ന്നൊടുങ്ങുമരുമകള്‍

"നീ" എന്നില്ലിനി-
ഞാനുമില്ലെന്നാകിലൊരു
വാക്കും വരിയുമില്ലൊരു
വിഷമസന്ധിയുമില്ല

എങ്കിലും
ചോരനാണു ഞാന്‍,
പിറപ്പിന്റെ പടവില്‍
ചോര തേടുന്നുണ്ടിപ്പോഴും.