സമാന്തരയാഥാര്‍ത്ഥ്യങ്ങളുടെ സത്യവിചാരങ്ങള്‍
ജീവിതത്തെ തലങ്ങും വിലങ്ങും അളന്നുവെക്കുമ്പോള്‍
ഞാനായിത്തന്നെയിരിക്കേണ്ടതിനെ കുറിച്ച്
ആവലാതിപ്പെടുന്നവനാകുന്നു ഞാന്‍
സിരകളിൽ ഊര്‍ജ്ജം പടരുന്ന വേഗത
മുന്നില്‍ നിവര്‍ന്ന സമാന്തരതക്കും പാകമെന്ന്
നിരന്തരമറിയുന്ന സത്യം
ചുറ്റുപാടുകള്‍ പിന്‍ തള്ളി
അകലചിത്രങ്ങളുടെകൂടെ യാത്രയാകുമ്പോള്‍
എന്നിലേറ്റം ലഹരി പകര്‍ന്നതും
വളഞ്ഞും പുളഞ്ഞും ഓര്‍മ്മിപ്പിക്കുന്ന
സമാന്തരത തന്നെ
ഒരു യാത്രക്കരനാവാതെ തരമില്ലെനിക്ക്,
ഒരു സഹയാത്രികയില്ലതെയും.
കൂടെചേരില്ലൊരിക്കലുമെങ്കിലും
കൂടെയുണ്ടെന്നോര്‍മ്മിപ്പിക്കലാണു
സമാന്തരത... സഹയാത്രിക.
കണക്കു ടീച്ചര്‍ പറഞ്ഞപ്പോള്‍
രണ്ടു വരികള്‍ക്കപ്പുറം കടന്നില്ല
എന്റെ തോന്നല്‍
തുടര്‍ന്ന്...ഞാന്‍
സാമാന്തരീകത്തില്‍
അകപ്പെടുകയായിരുന്നു .
അപ്പോഴും..ഒരു ജോഡി
സമാന്തരസത്യമെന്നത്
ഞാനറിയാതെ പോയി..
എനിക്കായി മാറ്റിവെക്കപ്പെട്ടതോ
നിമിഷവേഗത്തില്‍
നിലം കീറിപടര്‍ന്നകലുന്ന
സമാന്തരയാത്രയും.......
Tuesday, August 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment