ഓര്‍മ്മകള്‍.. സ്വപ്നങ്ങള്‍
പുസ്തകത്താളിലൊളിപ്പിച്ച
മയില്‍ പീലിയിലെ തിളങ്ങുന്ന
വര്‍ണ്ണങ്ങളാകണം
ഓര്‍മ്മകള്‍
ഘനീഭവിച്ച ഇന്നലെകളില്‍
പെയ്തിറങ്ങുന്ന
അശ്രുകണങ്ങളാകണം
ഓര്‍മ്മകള്‍
ഓര്‍മ്മകളുടെ നിഴല്‍പ്പാടുകള്‍ തീര്‍ത്ത
പ്രകാശരേഖകളില്‍ മെനയണം
സ്വപ്നങ്ങള്‍
ഹൃദയ മര്‍മ്മരങ്ങളുള്ള
നിലാവിന്റെ നിറവിലാകണം
സ്വപ്നങ്ങള്‍
ഓര്‍മ്മകളുള്ളവര്‍
വേനല്‍ പൂക്കളെപോലെ
നിറമുള്ള സ്വപ്നങ്ങള്‍ക്കവകാശികള്‍
കണ്ണിമാങ്ങയും
പുളിങ്കുരുവും
ആമ്പല്‍ പൂവിലെ മഞ്ഞുതുള്ളിപോലെ
നിറകണ്ണുകളും
പിന്നെ,
ഓര്‍മ്മകള്‍ക്കിപ്പുറം,
കടമെടുക്കാനൊരു മനസ്സും
ഹൃദയത്തിലലിയുന്ന
നനുത്ത വാക്കുകളും
വന്യതകളിലെ ഇടവഴികളും
സ്വപ്നങ്ങള്‍
Friday, February 13, 2009
Subscribe to:
Post Comments (Atom)
4 comments:
ഓര്‍മ്മകളുടെ നിഴല്‍പ്പാടുകള്‍ തീര്‍ത്ത
പ്രകാശരേഖകളില്‍ മെനയണം
സ്വപ്നങ്ങള്‍
ഹൃദയ മര്‍മ്മരങ്ങളുള്ള
നിലാവിന്റെ നിറവിലാകണം
സ്വപ്നങ്ങള്‍
നല്ല വരികള്‍...
ആശംസകള്‍
its nice.touches heart.....U r really Great....Best wishes...
Post a Comment