Sunday, February 22, 2009

സ്ത്രീ.

പെണ്‍ വീട്ടുകാര്‍ പറഞ്ഞത്
കല്ലുവെച്ച നുണകളായിരുന്നു.

മാല മോതിരം
കമ്മല്‍ വള പാദസരം‍..
അളവിനൊടുവില്‍
മാറ്റിനിര്‍ത്തിയവളെയവന്‍.

അധികാരികള്‍ ചോദിച്ചത്
കല്ലുവെച്ച അതിരുകളായിരുന്നു.
വടക്ക് കിഴക്ക് പടിഞ്ഞാറ്..
തെക്കേ അതിരളവ് തികയാന്‍
ചേര്‍ന്നുകിടന്നു ,
അവളുടച്ഛനുമമ്മയും..

അവള്‍ക്കാരുമില്ല,
അവനവളുമില്ല.

അവളുടെ പങ്കവനുണ്ടു,
അവളെ പിന്നെ പലരുണ്ടു..
മധ്യസ്ഥം,കോടതി
വിശാലഹൃദയര്‍,വിദൂഷകര്‍..

വിശിഷ്ടമാണ് തിരുശേഷിപ്പ് ;
സ്ത്രീയായ് തന്നെ ജീവിപ്പവളിന്നും‍

6 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അവള്‍ക്കാരുമില്ല,
അവനവളുമില്ല.

Sayuri said...

Depicted images are good and narration is excellent. Keep up the good work.

സമാന്തരന്‍ said...

നന്ദി...രാമചന്ദ്രന്‍..സയൂരി

പകല്‍കിനാവന്‍ | daYdreaMer said...

നൊമ്പരപ്പെടുത്തുന്ന വരികള്‍..

Anonymous said...

വളരെ നന്നായിരിക്കുന്നു ..:)
ആദ്യ വായന ആണ്..
പ്രാസമൊപ്പിച്ചു എഴുതുന്നവര്‍ ഇന്നും ഉണ്ടോ !!!

ARUN SOMANATH said...

There is not a single overflowing word.. thats the speciality.. simply we can feel the idea.. thanks

S Arun