ആദ്യത്തെ പിടുത്തം
പിഴയ്ക്കരുത് ; കൈയടക്കം.
ഒറ്റവലി , തടുക്കാന്‍
കൈയടുക്കും മുന്‍പ്.
ആഞ്ഞുള്ളൊരൊറ്റവലി
ശാസ്ത്രമാണ്
നിലവിളിയ്ക്ക് വാ പൊളിക്കും-
മുന്‍പെ തീരണം
ഇത്രയും കൊണ്ട് കണ്ണില്‍
ഇരുട്ട് തൂവിക്കഴിഞ്ഞു.
അതാവണം വെളിച്ചം
ഒടിയനായ് മറയുക.
ദീര്‍ഘരേഖയിലോട്ടം വേണ്ട,
ദീര്‍ഘദൃഷ്ടികളുണ്ട്.
കുണ്ടനിടവഴിയും ഒറ്റയടിപ്പാതയും
വേണ്ട , പരിചിതരറിയും.
ചന്തയിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ
വെച്ചാകാം , അഭിമാനം കാക്കും.
തരികിടയെന്നോര്‍ത്താദ്യം
ഇളിഭ്യയാകും , മണ്ടിക്കളയുക.
കഴുത്ത് തടവി പോയല്ലോന്നോര്‍ത്ത്
കണ്ണുകള്‍ ചുവപ്പിച്ച് കുളിപ്പിച്ച് വെളിയിലിടും.
എല്ലവരും കൂടും,
വിമ്മിഷ്ടം ഒച്ചയില്ലാതൊഴുകുമ്പോള്‍.
എല്ലാറ്റിനും കൂടണം,
വീട്ടിലെത്തിക്കണം ; ആണ്‍ തുണ.
രാത്രിയിലൊരുമ്മകൊടുത്ത്
പോട്ടെ..വേറെ വാങ്ങാലോന്നാക്കണം.
പിന്നെ,
വിറ്റുകാശാക്കി കുട്ടിയേംകൊണ്ട് വരിക
ഞങ്ങളെല്‍ക്കേജീലാക്കാം
Saturday, March 21, 2009
Subscribe to:
Post Comments (Atom)
12 comments:
സത്യവിചാരങ്ങള്‍...
നന്നായി
ഒത്തിരി സ്‌നേഹത്തോടെ
നന്നായിരിക്കുന്നു....:)
കുണ്ടനിടവഴിയും ഒറ്റയടിപ്പാതയും
വേണ്ട , പരിചിതരറിയും.
അത് സാരമില്ല അവര്‍ തെറ്റുധരിചോളും,
അവര്‍ നമ്മളെ കാണുന്നില്ല എന്ന് ധരിക്കണം
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്
പിന്നെ,
വിറ്റുകാശാക്കി കുട്ടിയേംകൊണ്ട് വരിക
ഞങ്ങളെല്‍ക്കേജീലാക്കാം
:)
നല്ല "ഉപായം"
മുഖ്യധാരാ സാഹിത്യത്തിന്റെ കരുത്തുറ്റ വരികള്‍
കൊള്ളാം ഇയ്ളുടെ ഉപായം
ഹഹ, ചിരിപ്പിച്ചു. പക്ഷെ ഒരു മാലവിറ്റാല്‍ ഒതുങ്ങുമോ :)
കുഞ്ഞിപ്പെണ്ണ്,
rare rose,
പാവപ്പെട്ടവന്‍,
പകല്‍കിനാവന്‍,
ശ്രീ ഇടമണ്‍,
കുമാരന്‍,
പണ്യന്‍ കുയ്യി,
ചങ്കരന്‍..
നന്ദി..വായിച്ചെന്നറിയിച്ചവര്‍ക്കെല്ലാം..
ഇനിയും വരുമല്ലോ..
മനോഹരം ....:-)
ചങ്കരന്‍ ചോദിച്ചത് ഞാനും ആവര്‍ത്തിക്കുന്നു ....
മണ്ടും നേരം ... ചെമ്മേ മണ്ട കാക്കുക
മല്ലന്മാര്‍ മടിക്കുകില്ലെന്തിനും, എതിരെ വന്നു വെന്നാല്‍
nalla upaayam...
Post a Comment