നീ അറിയാന്‍
ഹൃ ദയത്തില്‍ നീ
മാറ്റുരച്ചുണര്‍ത്തിയ
നിന്റെ വാക്കുകള്‍
കവര്‍ന്നതാര് ?
ഉല പോല്‍
നെഞ്ചിന്‍ കൂടുലച്ച്
നീയെരിച്ച കനല്‍
കവര്‍ന്നതാര് ?
വര്‍ണ്ണനൂലിനാല്‍ നെയ്ത്
നെഞ്ചോടു ചേര്‍ത്ത
നിന്റെ കനവുകള്‍
കവര്‍ന്നതാര് ?
നിഴലൊഴിഞ്ഞ
സംവേദനങ്ങളേകിയ
നിന്നിന്ദ്രിയങ്ങള്‍
കവര്‍ന്നതാര് ?
കേള്‍ക്കാതെയില്ല
നീ വാക്കുകള്‍,
കാണാതെയില്ല
കാഴ്ചകള്‍
അറിയാതെയില്ല
നിനക്കര്‍ത്ഥങ്ങളെങ്കിലും,
നിന്നതെന്തേയീ
തെരുവോരം
വീര്‍പ്പുമുട്ടിയീ
ചവറുകൂനകള്‍ക്കിടയില്‍
തിരക്കില്‍ നഷ്ടമാകാമിവിടെ
നിന്‍ തനുവും തങ്കവളകളും, പിന്നെ-
ഇല്ലായ്മയില്‍ നീ
അറിയാതെ പോകാം
ഇരയായതും നീ
ഇല്ലാതെയായതും
Sunday, March 8, 2009
Subscribe to:
Post Comments (Atom)
10 comments:
നല്ല വരികള്‍ കൂട്ടുകാരാ..
അതെ, താളാത്മകമായ വരികള്‍
എല്ലാം കവർന്നെടുക്കപ്പെട്ടവർക്കായി, ഇരകളായി, ഇല്ലാതായവർക്കായി...... നല്ല വരികൾ
നന്നായിരിക്കുന്നു,നല്ല വരികള്‍..
ആദ്യമായാണ് ഇവിടെ..പഴയ പോസ്റ്റുകളും കണ്ടു."സ്ത്രീ"...അത് ഭയങ്കരം..കേട്ടോ..
വാസ്തവം നിറഞ്ഞു നില്‍ക്കുന്ന വരികള്‍..
പ്രൊഫൈല്‍ ഫോട്ടോ കിടിലന്‍!
ഞാന്‍ പഴയ കുട്ടിക്കാലതെയ്ക്ക് പോയി...ഈ ഒറ്റ ഫോട്ടിലൂടെ...
പകല്‍കിനാവന്‍,ചങ്കരന്‍,പാവത്താന്‍,
സ്മിതആദര്‍ശ്.. നന്ദിയുണ്ടെല്ലാവരോടും..
“നിഴലൊഴിഞ്ഞ
സംവേദനങ്ങളേകിയ
നിന്നിന്ദ്രിയങ്ങള്‍
കവര്‍ന്നതാര് ?“
എന്റെയുള്ളിലെ
നിന്റെ മണം
അവര്‍ തിരിച്ചറിഞ്ഞതെങ്ങിനെ?
നല്ല വരികള്‍
സമാന്തരന്‍ ഞാന്‍ ഇവിടെ വളരെ താമസിച്ചാണ് എത്തിയത്. കവിത എനിക്ക് തലയില്‍ കയറാത്തതിനാല്‍ ഞാന്‍ ഒന്നും പറയാതെ പോകുന്നതല്ലേ ഭംഗി?
ഹൃദയത്തില്‍ നീ
മാറ്റുരച്ചുണര്‍ത്തിയ
നിന്റെ വാക്കുകള്‍
കവര്‍ന്നതാര് ?
നല്ല വരികള്‍ ആശംസകള്‍
ishtaayi
Post a Comment